KeralaNEWS

ദിവ്യയുടെ ‘സാറ്റ്കളി’ തുടരേണ്ടി വരും; ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

കണ്ണൂര്‍: എഡിഎം കെ.നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം അപേക്ഷ നല്‍കി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയെ മാറ്റിയിരുന്നു. ദിവ്യയുടെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസില്‍ സമ്മര്‍ദം ശക്തമാണെന്നാണ് സൂചന. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

Signature-ad

ജാമ്യമില്ലാ വകുപ്പില്‍ കേസില്‍പ്പെട്ട് 4 ദിവസം പിന്നിട്ടിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. എവിടെയാണെന്നു പൊലീസ് അന്വേഷിക്കുന്നുമില്ല. വകുപ്പുതല അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കു മുന്നില്‍ ഹാജരാകുന്നതിന് ദിവ്യയ്ക്കു സാവകാശം അനുവദിക്കുകയും ചെയ്തു. പൊലീസിനു ജാമ്യം നല്‍കാന്‍ വ്യവസ്ഥയില്ലാത്ത വകുപ്പു പ്രകാരമാണ് ദിവ്യയ്ക്കെതിരെ കേസ്. ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തതു കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന പൊലീസിന്റെ വാദത്തിനു നിയമത്തിന്റെ പിന്‍ബലമില്ല.

Back to top button
error: