KeralaNEWS

തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

തിരുവനന്തപുരം: കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍. കോര്‍പ്പറേഷന് മുമ്പിലുള്ള മരത്തിന് മുകളില്‍ കയറിയാണ് തൊഴിലാളികള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കയ്യില്‍ പെട്രോളുമായി രണ്ടുപേര്‍ മരത്തിന്റെ മുകളില്‍ കയറി. വര്‍ഷങ്ങളായി സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവ മാലിന്യശേഖരണം നടത്തുന്നവരാണ് ഇവര്‍.

കോര്‍പ്പറേഷന്‍ മുമ്പില്‍ 16 ദിവസമായി കുടില്‍ കെട്ടി സമരം നടത്തിവരുന്ന ശുചീകരണ തൊഴിലാളികളാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. ഫയര്‍ഫോഴ്സും പൊലീസും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇവരെ മാറ്റി നിര്‍ത്തി ഹരിത കര്‍മ്മ സേനയേയും മറ്റ് ഏജന്‍സികളെയും ജൈവ മാലിന്യ ശുചീകരണ പ്രവര്‍ത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാര്‍ഗം തകിടം മറിക്കുമെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് വന്‍ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.

Signature-ad

 

Back to top button
error: