KeralaNEWS

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

തിരുവനന്തപുരം: പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിന്‍കര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു.

പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിലാണ് കോമളം നായികയായി എത്തിയത്. പ്രേം നസീറിന്റെ ആദ്യ ചിത്രവും കോമളത്തിന്റെ മൂന്നാമത്തെ ചിത്രവുമായിരുന്നു മരുമകള്‍.

Signature-ad

1955-ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയാണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഇതില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം അഭിനയ ലോകത്തേക്ക് എത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: