CrimeNEWS

കളിസ്ഥലത്തുനിന്ന് വിദ്യാര്‍ഥിയെ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് 37 വര്‍ഷം തടവ്

കോഴിക്കോട്: ഫുട്‌ബോള്‍ കളിക്കാനെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്നു മദ്യവും നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 37 വര്‍ഷം തടവ്. കൊല്ലം പരവൂര്‍ തൊടിയില്‍ വീട്ടില്‍ അന്‍സാര്‍ എന്ന നാസറി (62) നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളി വിവിധ വകുപ്പുകളിലായി കഠിനതടവിന് ശിക്ഷിച്ചത്.

തടവിനു പുറമേ, 85,000 രൂപ പിഴയും അടയ്ക്കണം. ഈ തുകയില്‍ 50,000 രൂപ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം 11 മാസംകൂടി തടവനുഭവിക്കണം.

Signature-ad

2022 ജനുവരി മുതല്‍ പലതവണയായി കളിസ്ഥലത്തുനിന്ന് പ്രതി താമസിച്ചിരുന്ന വാടകമുറിയിലേക്ക് കൊണ്ടുപോയി സിഗററ്റും മദ്യവും മയക്കുമരുന്നും നല്‍കിയാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്.

ഒരു വര്‍ഷത്തിലേറെയായി ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയിലാണ് കുട്ടി. പ്രതി കുട്ടിയെ വീണ്ടും ബന്ധപ്പെട്ടതോടെ രക്ഷിതാക്കളുടെ പരാതിയില്‍ കസബ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: