MovieNEWS

ജോണ്‍, ആമിര്‍, ഹൃത്വിക്…; ‘ധൂം 4’ ല്‍ വില്ലന്‍ ആ തെന്നിന്ത്യന്‍ താരം?

ബോളിവുഡില്‍ ഏറ്റവും ജനപ്രീതി നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ധൂം. 2004 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മൂന്ന് ചിത്രങ്ങളാണ് ഈ സിരീസിന്റെ ഭാഗമായി എത്തിയത്. മൂന്നും നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്ത ചിത്രങ്ങള്‍. നാലാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകളിലുമാണ്. ഇപ്പോഴിതാ ധൂം 4 നെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാവുകയാണ്.

ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ആരെന്ന റിപ്പോര്‍ട്ടുകളാണ് ഇത്. ജോണ്‍ അബ്രഹാം, ആമിര്‍ ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ ആദ്യ മൂന്ന് ഭാഗങ്ങളില്‍ പ്രതിനായകന്മാരെങ്കില്‍ ഒരു തെന്നിന്ത്യന്‍ താരമായിരിക്കും നാലാം ഭാഗത്തില്‍ വില്ലന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴ് താരം സൂര്യയുടെ പേരാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയപ്പെട്ടത്. എന്നാല്‍, ഈ വിവരം ശരിയല്ലെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് നിലവില്‍ സൂര്യയെന്നും.

Signature-ad

ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ അടുത്ത റിലീസ്. ഫാന്റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഒന്നാണ്. നേരത്തെ രജനി ചിത്രം വേട്ടൈയനുമായി ക്ലാഷ് വന്നതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. കങ്കുവയ്ക്ക് ശേഷമുള്ള സൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. ഗ്യാങ്സ്റ്റര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായിക. ജയറാം, ജോജു ജോര്‍ജ്, കരുണാകരന്‍, നാസര്‍, സുജിത്ത് ശങ്കര്‍, തമിഴ്, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: