KeralaNEWS

എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നടപടിയില്ല

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ദര്‍വേഷ് സാഹിബ് നല്‍കിയ ശിപാര്‍ശയില്‍ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്. ഡിജിപി ശിപാര്‍ശ നല്‍കിയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. എഡിജിപിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിരന്തരം ആവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, ആഡംബര വീട് നിര്‍മാണം തുടങ്ങിയ കാര്യങ്ങളാണ് ഭരണപക്ഷ എംഎല്‍എ ആയ പി.വി അന്‍വര്‍ ഉന്നയിച്ചത്. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എസ്പിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ എഡിജിപിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: