തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ എത്തിക്കുവാന്‍ കെഎസ്ആര്‍ടിസിയെ സമീപിക്കാം. ദുരിതാശ്വാസ സാമഗ്രികള്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഓഫിസ് അറിയിച്ചു. ദുരിതബാധിതര്‍ക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്.
ദുരിതബാധിതര്‍ക്കുള്ള സാധന സാമഗ്രികള്‍ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ ബന്ധപ്പെട്ട ജില്ലാ കളക്ഷന്‍ സെന്റ്റുകളില്‍ എത്തിച്ചു നല്‍കുന്നത് ജില്ലാ ഭരണകൂടങ്ങള്‍ മുഖാന്തിരം എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സജ്ജമാണ്.
അതത് ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തുക്കള്‍ കെഎസ്ആര്‍ടിസ് ബസ് സ്റ്റേഷനുകളില്‍ എത്തിച്ചാല്‍ വടക്കന്‍ മേഖലയിലേയ്ക്ക് സര്‍വീസ് പോകുന്ന കെഎസ്ആര്‍ടിസി വാഹനങ്ങളില്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്.