CrimeNEWS

ജാമ്യത്തിലിറങ്ങി വന്ന വഴിയില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ചു; സിസി ടിവിയില്‍ കുടുങ്ങിയ മോഷ്ടാവ് പിടിയില്‍

തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന വാഹന മോഷ്ടാവ് പാലോട് പൊലീസിന്റെ പിടിയിലായി. മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തന്‍വീട്ടില്‍ സംജു (41) ആണ് പിടിയിലായത്. പാലോട് സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍നിന്നും ഡിവൈ.എസ്.പി ഓഫീസില്‍ ജോലിയുള്ള പൊലീസുകാരന്റെ കാര്‍ മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് ഇയാള്‍ സ്‌കൂട്ടര്‍ മോഷ്ടിക്കുന്നത്.

Signature-ad

പാങ്ങോട്, ചിതറ, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി വാഹനമോഷണ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: