KeralaNEWS

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര; ആവര്‍ത്തിക്കരുതെന്ന് എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണു, എഡിജിപി എം ആര്‍ അജിത് കുമാറിന് താക്കീത് നല്‍കി. സിംഗപ്പൂരിലേക്കായിരുന്നു യാത്ര. ഡിജിപിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത്.

സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതി തേടിയിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്ന് എംആര്‍ അജിത് കുമാര്‍ മറുപടി നല്കി. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്‍കിയിരുന്നു. എല്ലാ രേഖകളും സമര്‍പ്പിച്ചാണ് അവധിയെടുത്തതെന്നും അജിത് കുമാര്‍ വിശദീകരിച്ചു.

Back to top button
error: