NEWSSocial Media

”ഈ കരച്ചിലും അവിഹിതവും ആണോ ആളുകള്‍ കാണേണ്ടത്? സീരിയലുകള്‍ കാണിക്കുന്നത് കുറച്ച് ഓവറാണ്”

സീരിയലിലൂടെ വന്ന് സിനിമയിലെത്തിയ താരമാണ് നീരജ ദാസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങിയ നീരജ പക്ഷേ സീരിയലുകളില്‍ ശക്തയായ വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. മോഡലിം?ഗും അഭിനയവുമായി മുന്നോട്ട് പോവുന്ന നീരജയുടെ പുതിയ റിലീസ് ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പാര്‍ട്ട്‌നേഴ്‌സ് എന്ന ചിത്രമാണ്. അഭിനയ ജീവിതത്തെ കുറിച്ച് വെര്‍ച്വല്‍ മീഡിയ എന്റര്‍ടൈന്‍മെന്റസ് ചാനലിലൂടെ നീരജ സംസാരിക്കുന്നു.

‘അഭിനയം എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. പഠനത്തിനേക്കാളുപരി പാട്ട്, ഡാന്‍സ് തുടങ്ങിയ കലാ പരിപാടികളില്‍ പങ്കെടുക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നത്. അങ്ങനെയാണ് പിന്നീട് കൈരളി വി ചാനലില്‍ ആങ്കറായി തുടങ്ങിയത്. അമ്മയായിരുന്നു എല്ലാത്തിനും സപ്പോര്‍ട്ട്. ശേഷം മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അതൊരു നെഗറ്റീവ് വേഷമായിരുന്നു.’ നീരജ പറഞ്ഞു.

Signature-ad

‘സീരിയലില്‍ പല തരത്തിലുള്ള ചവിട്ട് താഴ്ത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രൊഡ്യസര്‍മാര്‍ക്ക് ചില അഭിനേതാക്കളോട് മാത്രം പ്രത്യേക താത്പര്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് വേറേ ആളുകളോട് ചാന്‍സ് ചോദിച്ച് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും അത് പക്ഷേ നല്ലതായിട്ട് തോന്നിയിട്ടില്ല. സീരിയലിന്റെ ഈ പാറ്റേണ്‍ തന്നെ മാറ്റണം. വീട്ടില്‍ ഇരുന്ന് സീരിയല്‍ കാണുന്നവര്‍ക്ക് ഈ കരച്ചിലും അവിഹിതവും ആണോ കാണേണ്ടത്.’ നീരജ കൂട്ടിച്ചേര്‍ത്തു.

‘പ്രൊഡക്ഷന്‍ കോസ്റ്റ് കുറക്കാന്‍ വേണ്ടി ഒരു സീരിയലില്‍ 23 സീന്‍ വരെ ഒരു ദിവസം ഷൂട്ട് ചെയ്യുന്നവര്‍ ഉണ്ട്. സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് അനാവശ്യമായ ഡിമാന്റുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ സിനിമയില്‍ എപ്പോഴും നമ്മുടെ നിത്യ ജീവിതത്തില്‍ കണ്ടു മറന്ന ആളുകളെ പോലെ തോന്നും. കുറച്ച് കൂടി റിയലിസ്റ്റിക്ക് ആണ് സിനിമയില്‍. ഹിന്ദി സീരിയലുകളുടെ സ്വാധീനം മലയാളത്തില്‍ വല്ലാതെ ബാധിക്കുന്നുണ്ടെന്നും’ നീരജ തുറന്നടിച്ചു.

ബോഡി ഷെയ്മിംഗ് ഒരുപാട് നേരിട്ട ആളാണ് നീരജ. സ്‌കൂള്‍ കാലഘട്ടത്തിലായിരുന്നു വലിയ രീതിയില്‍ ബുള്ളിയിംഗ് ഉണ്ടായത്. അതിനു ശേഷം ആദ്യ സിനിമ ചെയ്തപ്പോഴും അത് തുടര്‍ന്നു. ‘സ്‌കൂളില്‍ പഠിക്കുമ്പോഴെ നല്ലോണം വണ്ണം വെച്ച് തുടങ്ങിയിരുന്നു. അതൊരു ബുദ്ധിമുട്ടായി തുടങ്ങി. കളിയാക്കലുകള്‍ കേള്‍ക്കാന്‍ തുടങ്ങി. പ്രധാനമായും നമ്മുടെ വീട്ടില്‍ വരുന്ന ബന്ധുക്കളില്ലെ അവരാണ് നമ്മെ വിലയിരുത്തുന്നത്. അതോടെ ഞാനും തളര്‍ന്നു.’

‘പക്ഷേ ഈ തടി കുറക്കണം എന്നതിനെ കുറിച്ച് വല്ലാതെ ചിന്തിക്കാന്‍ തുടങ്ങിയത് സിനിമയിലേക്ക് വരുന്നതിനു മുന്‍പേയാണ്. 2015 കാലഘട്ടത്തില്‍ തമിഴ് സിനിമകളിലേക്ക് ഒരുപാട് ഓഡിഷന് പോകാന്‍ അവസരം കിട്ടിയിരുന്നു. ആദ്യത്തെ സിനിമ തമിഴിലെ ‘സഗ’ ആയിരുന്നു. ഷൂട്ടിംഗ് സമയത്ത് അവിടെ ഉള്ളവര്‍ പറഞ്ഞിട്ടുണ്ട് വണ്ണം കുറക്കാന്‍. മാത്രമല്ല എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ വരെ അങ്ങനെ എന്നെ കളിയാക്കിയിട്ടുണ്ട്. അന്ന് അതെല്ലാം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഇന്ന് പക്ഷേ അതെല്ലാം നിസാര വിഷയമാണ്.’ നീരജ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ നീരജയുടെ നിരന്തര അധ്വാനത്തിലൂടെ ശരീരം കൂടുതല്‍ ഫിറ്റ് ആയി. ബോഡി ബില്‍ഡപ്പ് മത്സരങ്ങളിലും താരം പങ്കെടുത്തിരുന്നെന്നും പറഞ്ഞു. മാസ്റ്റര്‍പീസ്, ഇര തുടങ്ങിയ ചിത്രത്തിലും നീരജ അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: