KeralaNEWS

ട്രെയിനിൽ യുവതിയെ കടന്നുപിടിച്ച യുവാവിനെ റെയില്‍വേ പോലീസ് പിടികൂടി

കോട്ടയം:  ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി.

കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാന്‍ (25)നെയാണ് അറസ്റ്റു് ചെയ്തത്.

കഴിഞ്ഞ ദിവസം ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസിലെ യാത്രക്കിടയിലാണ് ഇയാള്‍ യുവതിയോടു മോശമായി പെരുമാറിയത്. കോട്ടയം റെയില്‍വേ എസ്‌എച്ച്‌ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: