KeralaNEWS

വാല്‍പ്പാറയില്‍ ചീങ്കണ്ണി ആക്രമണം; പ്ലസ്ടു വിദ്യാര്‍ഥിക്കു പരുക്ക്

തൃശൂര്‍: വാല്‍പ്പാറയില്‍ ചീങ്കണ്ണി ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാല്‍പ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയില്‍ പവര്‍ഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം.

പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളില്‍ ആഴത്തില്‍ മുറിവേറ്റു. അജയിനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

 

Back to top button
error: