IndiaNEWS

ഇസ്രായേലിലേക്ക് ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം പുറപ്പെട്ടു

ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം പുറപ്പെട്ടു.ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍ 64 അംഗസംഘത്തിന്റെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ പലസ്തീനികള്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതോടെ ഇസ്രയേല്‍ വലിയ തോതില്‍ തൊഴിലാളി ക്ഷാമം നേരിടുകയും ചെയ്തിരുന്നു. ഈ സാഹചര്യം മറികടക്കാനാണ് ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ ഇസ്രായേൽ എത്തിക്കുന്നത്.

 

Signature-ad

2023 നവംബറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാറിന്റെ ഭാഗമായി ഇസ്രയേല്‍ അടിയന്തരമായി പതിനായിരത്തോളം തൊഴിലാളികളെ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരുന്നു. അതുപ്രകാരം, ഇന്ത്യയില്‍നിന്ന് പോകാനാരിക്കുന്ന തൊഴിലാളികളുടെ ആദ്യ ബാച്ചാണ് ഏപ്രില്‍ 2 ന് യാത്ര തിരിച്ചത്.

 

ഇസ്രയേല്‍ അംബാസഡർ നയോർ ഗിലോണാണ് ഇന്ത്യൻ നിർമാണ തൊഴിലാളികളുടെ ആദ്യ ബാച്ചിന്റെ യാത്രയയപ്പ് പരിപാടിയുടെ ഫോട്ടോകള്‍ പങ്കുവച്ചത്. കരാര്‍ സാധ്യമായി ഒരുവർഷം തികയും മുന്‍പ് തൊഴിലാളികളെ അയക്കാനായെന്നും ഇത് ഇന്ത്യയുടെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് എന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Back to top button
error: