KeralaNEWS

പെരുമ്പാവൂർ എംസി റോഡിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം, അഞ്ചുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

പെരുമ്പാവൂർ: എം.സി റോഡിൽ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്.  യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറര മണിയോടെ എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിലാണ് സംഭവം.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Signature-ad

അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരുക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരുക്ക്.

ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അങ്കമാലി നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർശയിൽ നിന്ന് വന്ന കാർ. ഇതിൽ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം എറണാകുളം കോതമംഗലത്ത് ബൈക്ക് ലോറിയിൽ ഇടിച്ചു കയറി രണ്ട് യുവാക്കൾ മരിച്ചിരുന്നു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. തങ്കളം-കാക്കനാട് ദേശീയപാതയിൽ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്.  ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല

Back to top button
error: