KeralaNEWS

കാറിടിച്ച്  യുവാവിന് ഗുരുതര പരിക്ക്; മാനന്തവാടി മുന്‍ സബ് കലക്ടര്‍ക്കെതിരേ കേസ്

മാനന്തവാടി: തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ മാനന്തവാടി മുന്‍ സബ് കലക്ടര്‍ക്കെതിരേ തിരുനെല്ലി പോലീസ് കേസെടുത്തു.

മാനന്തവാടി മുന്‍ സബ് കലക്ടറും ഇപ്പോള്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണറുമായ ആര്‍. ശ്രീലക്ഷ്മിക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്കായിരുന്നു അപകടം. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സിങ് ഓഫീസറായ തലശേരി പാറാല്‍ കക്കുഴി പറമ്ബത്ത് ജിതിനാ(27)ണ് പരിക്കേറ്റത്.

Signature-ad

കൈക്കും കാലിലും ഗുരുതര പരിക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടകയിലുള്ള ഇരുപ്പ് വെള്ളച്ചാട്ടം കാണാന്‍ പോയി തിരികെ വരുന്നതിനിടയിലാണ് ശ്രീലക്ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ജിതിന്റെ ബുള്ളറ്റില്‍ കാട്ടിക്കുളം ഭാഗത്ത് നിന്നുവന്ന വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ശ്രീലക്ഷമി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: