IndiaNEWS

ഐപിഎല്ലിൽ രോഹിത് ശർമയുടെ വിക്കറ്റ് വീണത് ആഘോഷമാക്കി; മഹാരാഷ്ട്രയിൽ 63-കാരനെ തല്ലിക്കൊന്നു 

മുംബൈ: ഐപിഎല്ലില്‍ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് പിന്നാലെ സുഹ്യത്തിന്റെ ആക്രമണത്തിന് ഇരയായ അറുപത്തിമൂന്നുകാരൻ മരിച്ചു.

ചെന്നൈ സൂപ്പർ കിംഗ്ലിന്റെ ആരാധകനായ മഹാരാഷ്ട്രയിലെ കോലാപ്പൂർ സ്വദേശി ബഡോപാന്ത് ടിബിലേ ആണ് മരിച്ചത്.

മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ബുധനാഴ്ച നടന്ന മല്‍സരം ടി.വിയില്‍ കാണുന്നതിനിടെ ആണ് തർക്കമുണ്ടായത്. രോഹിത് ശർമയുടെ വിക്കറ്റ് വീണത് ചെന്നൈ ടീമിന്റെ ആരാധകൻ കൂടിയായ ബഡോപാന്ത് ആഘോഷമാക്കി. ഇതിനെ മുംബൈ ആരാധകനായ സുഹൃത്ത് ബല്‍വന്ത് എതിർത്തു. തർക്കത്തിന് പിന്നാലെ ബന്ധുവായ സാഗറിനെയും കൂട്ടി വന്ന ബല്‍വന്ത്, മരക്കട്ടയും വടിയും ഉപേയോഗിച്ച്‌ ബഡോപാന്തിനെ തല്ലിക്കൊല്ലുകയായിരുന്നു.

Signature-ad

സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തി.

Back to top button
error: