നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്.പ്രായപൂര്‍ത് തിയായ ഒരാള്‍ പ്രതിദിനം 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിങ്ങനെ കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൾ ലഭ്യമായ ശുദ്ധജലം, അടുക്കളയിലെയോ കുളിമുറിയില്‍ നിന്നോ ഉള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുക്ക് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ .വീടിനു പിന്നിലോ മുന്നിലോ ഉള്ള ചെറിയ സ്ഥലം തന്നെ ഇതിന് ധാരാളം.ഇതിനു സൗകര്യമില്ലാത്തവർക്ക് ടെറസ്സിലുമാകാം.
നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും,ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും
പരിസര മലിനീകരണം ഒഴിവാക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഇതുവഴി സാധിക്കുന്നു.അതിലുപരി ഇതുവഴി ലഭിക്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാത്തതാണ്.
ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും മണ്ണിലോ ടെറസിലോ അടുക്കളത്തോട്ടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സവാള, ഉരുളക്കിഴങ്ങ് തുടങ്ങി കേരളത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവ(ഇന്ന് ഇതും കേരളത്തിൽ പലയിടത്തും കൃഷി ചെയ്യുന്നുണ്ട്) ഒഴിവാക്കി ബാക്കി പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം നമുക്ക് ടെറസ്സിലോ വീട്ടുമുറ്റത്തോ തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ .
തൊടിയിലാണ് കൃഷിത്തോട്ടം ഒരുക്കുന്നതെങ്കിൽ നന്നായി കിളച്ച് മണ്ണ് ഇളക്കണം. പൊതുവെ നമ്മുടെ നാട്ടിൽ അമ്ലത കൂടിയ മണ്ണ് കാണുന്നതിനാൽ കുമ്മായം അഥവാ ഡോളോമൈറ്റ് ചേർക്കുന്നതും നല്ലതാണ്.സെന്റിൽ രണ്ട് കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം ജൈവവളങ്ങൾ ആയ ചാണകം അല്ലെങ്കിൽ ആട്ടിൻകാഷ്ഠം,എല്ലുപൊടി വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി വിത്ത് അതിലേക്ക് നടാം. മട്ടുപ്പാവിൽ കൃഷി ചെയ്യുന്നവർ ചട്ടിയിലോ ഗ്രോ ബാഗിലോ പച്ചക്കറി നട്ടു വളർത്താവുന്നതാണ്.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിന്റ് പാട്ടകൾ തെർമോകോൾ എന്നിവ ഉപയോഗിച്ചും കൃഷി ചെയ്യാവുന്നതേയുള്ളൂ.
നടീൽ മിശ്രിതം തയ്യാറാക്കാൻ രണ്ടുഭാഗം മണ്ണ് ഒരു ഭാഗം ട്രൈക്കോഡർമ സമ്പുഷ്ട ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരി ചോറ് എന്നിവ കൂടിക്കലർന്നതാണ് ഗുണം.ഗുണമേന്മയുള്ള വിത്തോ തൈകളോ മാത്രം പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കുക.നല്ല പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ ലഭിക്കാൻ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളെയോ കേരള കാർഷിക സർവ്വകലാശാല, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളെയോ ആശ്രയിക്കുക. വിത്ത് പാക്കറ്റ് വാങ്ങിക്കുമ്പോൾ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.അതുപോലെ മുരിങ്ങ, കറിവേപ്പ് തുടങ്ങിയ ദീർഘകാല പച്ചക്കറികൾ മണ്ണിൽ തന്നെ നേരിട്ട് നടുന്നതാണ് ഉചിതം.
#രാസ_വളങ്ങൾ പച്ചക്കറികളെ മാത്രമല്ല മനുഷ്യരുടെ ആരോഗ്യത്തിനേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ പച്ചക്കറികൾക്ക് രാസ വളത്തിനേക്കാളുപരിയായി ജൈവ വളമാണ് നല്ലത്. ഇതിന് പണച്ചിലവ് അധികമില്ലെന്നുള്ളതും പ്രത്യേകതയാണ്.
#പച്ചക്കറികൾക്ക് പോഷകമായി നൽകാവുന്ന വിവിധ #ജൈവ_വളങ്ങൾ(വീട്ടിൽ തന്നെ ലഭ്യമായവ)
#മുട്ടത്തോട് –
കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും നല്ല ഉറവിടമായ മുട്ട മനുഷ്യർക്ക് ആരോഗ്യകരമായതു പോലെ, സസ്യങ്ങൾക്കും നല്ലതുതന്നെ യാണ്. പ്രത്യേകിച്ച്, #തക്കാളി, # മുളക്, #വഴുതന തുടങ്ങിയ ചെടികൾക്ക് മുട്ടത്തോടിന്റെ വളം ഗുണം ചെയ്യും. പച്ചക്കറി ചെടികളുടെ ചുവട്ടിൽ ചതച്ച മുട്ടത്തോടുകൾ ഇടുന്നത് സ്ലഗ്ഗുകളെ അകറ്റി നിർത്താൻ സഹായിക്കും. കൂടാതെ, മിക്ക ചെടികളും മുരടിക്കുന്നതും പൂക്കൾ കൊഴിയുന്നതും തടയാൻ മുട്ടത്തോട് സഹായിക്കുന്നു. മുട്ടത്തോടുകൾ നന്നായി ചതച്ച് പച്ചക്കറി ചെടികൾക്ക് ചുറ്റും വിതറുക.
#വാഴത്തോലുകൾ –
പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് വാഴത്തോലുകൾ. പ്രകൃതിദത്ത വളത്തിനായി നിങ്ങൾ നടുന്ന ഒരു കുഴിയിൽ കുറച്ച് വാഴത്തോലുകൾ ഇടുക.
#മരത്തിന്റെ_ഇലകൾ –
കൊഴിഞ്ഞു വീഴുന്ന ഇലകൾ ശേഖരിക്കുക. ഇലകളിൽ #ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇവ #മണ്ണിരകളെ ആകർഷിക്കുന്നു, ഈർപ്പം നിലനിർത്തുന്നു, കനത്ത മണ്ണിനെ ലഘൂകരിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് രണ്ട് തരത്തിൽ ഇലകൾ ഉപയോഗിക്കാം: ഒന്നുകിൽ അവയെ മണ്ണിൽ സംയോജിപ്പിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചെടികൾക്ക് വളം നൽകാനും #കളകളെ കുറയ്ക്കാനും ഒരു പുതയായി ഉപയോഗിക്കുക.
#പക്ഷി/ മൃഗവളം –
#ചാണകം,# ആട്ടിൻപുഴുക്ക, #കോഴിക്കാഷ്ഠം എന്നിവ മികച്ച ജൈവവളങ്ങളാണ്.
വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി സസ്യങ്ങൾക്ക് നൽകുന്ന സംയുക്തങ്ങളാണ് വളങ്ങൾ.അവ സാധാരണയായി #മണ്ണ്, ചെടിയുടെ #വേരുകൾ, അല്ലെങ്കിൽ #ഇലകൾ വഴി ആഗിരണം ചെയ്യുന്നു.
അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം വിജയം കണ്ടെത്താന്‍ ഇവ സഹായിക്കും.
- മത്സ്യം കഴുകിയ വെള്ളം ചുവട്ടില്‍ നിന്ന് ഒന്നരയടി മാറ്റി തടത്തിന് ചുറ്റും ഒഴിച്ച് കൊടുത്താല്‍ പച്ചക്കറികളില്‍ വിളവ് കൂടും.
- വഴുതന കിളിര്‍ത്തതിനുശേഷം ആഴ്ചയിലൊരുദിവസമെന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകമിട്ടാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.
- ആട്ടിന്‍ കാഷ്ഠം പെട്ടന്ന് പൊടിഞ്ഞ് കിട്ടാന്‍ കുമ്മായവും വിതറി ഇളക്കി ചാക്കില്‍ കെട്ടിവെക്കുക.
- കോവലിന്റെ ഇല മുരടിപ്പിനെ നിയന്ത്രിക്കാന്‍ പച്ചച്ചാണകം വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച് രണ്ടാഴ്ച്ചക്കൂടുമ്ബോള്‍ തളിക്കുക.
- പച്ചക്കറിത്തടത്തില്‍ ശീമക്കൊന്നയിലക്കൊണ്ട് പുതയിട്ടാല്‍ കീടബാധ കുറയും.
- മുളകിന്റെ കുരുടിപ്പ് മാറ്റാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.
- മത്തനില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കാന്‍ വള്ളി വീശി മുന്നേറുമ്ബോള്‍ ഒരോ മൂട്ടിലും ഒരോ പിടി പച്ചച്ചാണകം വയ്ക്കുക.
- നടാനുള്ള ചേമ്ബിനായി തള്ളച്ചേമ്ബും ( തട)പിള്ളച്ചേമ്ബും (വിത്തുകള്‍) ഉപയോഗിക്കാം.
- മണ്ണ് നനച്ചശേഷം വിളവെടുത്താല്‍ കപ്പ, ചേമ്ബ്, മധുരക്കിഴങ്ങ് എന്നിവ മുറിയാതെ ലഭിക്കും.
- കരിയില, ഉണങ്ങിയ പുല്ല്, ഉമി, തവിട്, വൈക്കോല്‍, കുളത്തിലെ പായല്‍, ജലസസ്യങ്ങള്‍, പച്ചിലകള്‍, തീപ്പെട്ടി കമ്ബനിയിലെ അവശിഷ്ടങ്ങള്‍, ചകിരിച്ചോറ്, തൊണ്ട്, ഓലമടല്‍ തുടങ്ങിയവ പുതയിടാന്‍ ഉപയോഗിക്കാം.