KeralaNEWS

നാടിനെ കണ്ണീരിലാഴ്ത്തി ആശുപത്രി ജീവനക്കാരുടെ ആത്മഹത്യ

കോഴിക്കോട്: ആശുപത്രി ജീവനക്കാരുടെ ആത്മഹത്യയിൽ വിറങ്ങലിച്ച് കോഴിക്കോടും വയനാടും.

കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നേഴ്സായ അഞ്ജന മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയാണ് മരിച്ചത്.

മേപ്പയൂർ കീഴ്പയ്യൂരിൽ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന ( 26)ആണ് മരിച്ചത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Signature-ad

മറ്റൊരു സംഭവത്തിൽ വയനാട് കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെ ജീവനക്കാരനായ അട്ടപ്പാടി സ്വദേശി തങ്കച്ചനെ (51) ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തില്‍ സൂപ്പർവൈസറായിരുന്ന തങ്കച്ചനെ ഇന്നലെ രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Back to top button
error: