KeralaNEWS

തീ കത്തിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം 

കാഞ്ഞാർ: സ്റ്റൗവില്‍ തീ കത്തിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ഗൃഹനാഥന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം വൻ ദുരന്തം ഒഴിവായി.

കാഞ്ഞാർ കൂരവളവിനു സമീപം മാണിമംഗലത്ത് ജോസഫ് ജോണിന്‍റെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ വൈകുന്നേരം 5.15 നായിരുന്നു സംഭവം.

പുതിയ പാചക വാതക സിലിണ്ടർ സ്റ്റൗവുമായി ഘടിപ്പിച്ചതിനു ശേഷം ലൈറ്റർ ഉപയോഗിച്ചു കത്തിച്ചപ്പോള്‍ പെട്ടെന്ന് ഹോസ് വഴി തീ സിലണ്ടറിലേക്ക് പടരുകയായിരുന്നു.

Signature-ad

തീ പിടിക്കുന്നത് കണ്ടയുടനെ ജോസഫ് ജോണ്‍ കയർ കെട്ടി സിലിണ്ടർ അടുക്കള വാതിലിലൂടെ പുറത്തേക്ക് വലിച്ചിറക്കി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

വീട്ടുമുറ്റത്ത് വീണ സിലിണ്ടർ പിന്നീട് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജോസഫ് ജോണിനു പുറമെ ഭാര്യ ലീലാമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു.  സ്ഫോടനത്തില്‍ അടുക്കള ഭാഗത്തെ ഷെഡും ജനലുകളും തകർന്നു. സിലിണ്ടർ ചിന്നിച്ചിതറി തെറിച്ചു.

Back to top button
error: