Month: March 2024

  • India

    കിണറ്റില്‍ വീണ ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

    നാഗർകോവിൽ: കിണറ്റില്‍ വീണ ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. ഇഷ്ടിക നിർമാണ തൊഴിലാളി ശ്രീലിംഗം(54), സുഹൃത്ത് ശെല്‍വൻ (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ശ്രീലിംഗത്തിൻ്റെ മകൻ ബൈക്ക് കിണറ്റിന് സമീപം വച്ച്‌ മടങ്ങുമ്ബോഴാണ് അബദ്ധത്തില്‍ ബൈക്ക് കിണറില്‍ വീണത്. ഉടനെ സഹായത്തിനായി ശെല്‍വത്തേയും കുട്ടി ശ്രീലിംഗം കിണറില്‍ ഇറങ്ങി. ഇറങ്ങിയ ഉടനെ രണ്ട് പേരും ശ്വാസം ലഭിക്കാതെ വെള്ളത്തില്‍ വീഴുകയായിരുന്നു.  ബൈക്കിലെ പെട്രോള്‍ ടാങ്കില്‍ നിന്നും ലീക്കായ പെട്രോളും കിണറ്റിലെ വാതകവും ചേർന്ന വിഷവാതകമായിരിക്കാം മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന വിഭാഗം സുരക്ഷാ സംവിധനം ഒരുക്കി കിണറ്റില്‍ ഇറങ്ങി മൃതദേഹം രാത്രിയോടെ പുറത്തെടുത്ത് ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മരിച്ച ശ്രീലിംഗത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. അഞ്ചുഗ്രാമം പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • NEWS

    ബിഗ്‌ബോസില്‍ ആദ്യം ദിനം അടി പൊട്ടി! അടുക്കളയില്‍ സിഗരറ്റ് കത്തിച്ച് ജാന്‍മണി, കത്തിക്കയറി രതീഷ്; ആട്ടലും തുപ്പലും കരച്ചിലും

    ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. 19 പേരുമായാണ് ഇത്തവണ ഷോ ആരംഭിച്ചിരിക്കുന്നത്. ഇന്നലത്തെ ലോഞ്ച് എപ്പിസോഡില്‍ ഓരോരുത്തരായി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു. സീരിയില്‍-സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും കോമണേഴ്സുമാണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിരിക്കുന്നത്. അതേസമയം ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട് അടികള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആദ്യം ദിവസം തന്നെ ശ്രദ്ധ നേടിയ രതീഷ് ആണ് അടിയുടെ ഒരു വശത്തുള്ളത്. മറുവശത്തുള്ളത് ജാന്‍മണിയാണ്. രതീഷില്‍ നിന്നും ജാന്‍മണിയില്‍ നിന്നും ആരംഭിച്ച വഴക്ക് പിന്നീട് ബിഗ് ബോസ് വീട്ടിലെ മറ്റുളളവരിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇന്നലെ മുതല്‍ തന്നെ ജാന്‍മണിയും രതീഷും തമ്മില്‍ ഉരസലുണ്ടായിരുന്നു. ജാന്‍മണിയുടെ സിഗരറ്റ് വലിക്കെതിരെയായിരുന്നു രതീഷ് പ്രശ്നമുണ്ടാക്കിയത്. താന്‍ ചൊറിഞ്ഞ് കണ്ടന്റുണ്ടാക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചു തന്നെ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന താരമാണ് രതീഷ്. ഇതിന്റെ തുര്‍ച്ചയെന്ന നിലയില്‍ ഇന്നും കിച്ചണില്‍ വച്ച് രതീഷും ജാന്‍മണിയും തമ്മില്‍…

    Read More »
  • Kerala

    ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

    മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി – റഫീല ദമ്ബതികളടെ മകള്‍ റിശ ഫാത്വിമയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെയാണ് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സിയ്ക്കായി വളാഞ്ചേരിയിലെ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    സി.എ.എ പ്രതിഷേധത്തില്‍ നടപടിയുമായി പൊലീസ്; 124 പേര്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളില്‍ കേസ്. 124 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണു നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാര്‍ക്കെതിരെ ചുമത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പിന്‍വലിക്കുമെന്ന് സര്‍ക്കാരും മുഖ്യമന്ത്രി നേരിട്ടും അറിയിച്ചിരുന്നെങ്കിലും ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പരാതി ഉയരുന്നതിനിടെയാണു പുതിയ പ്രതിഷേധങ്ങള്‍ക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതോടെ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണു നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അധികം വൈകാതെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു രംഗത്തെത്തിയിരുന്നു. പിന്നാലെ രാജ്ഭവനിലേക്കും കേന്ദ്ര സ്ഥാപനങ്ങളിലേക്കെല്ലാം വലിയ പ്രതിഷേധമാണു നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരങ്ങളും നടന്നു.…

    Read More »
  • India

    ഭിക്ഷാടനമാണ് തൊഴിൽ, പക്ഷേ താമസം കോടിയിലേറെ വിലയുള്ള  ഫ്ലാറ്റില്‍, ഏഴരക്കോടി ആസ്തിയുള്ള  ഭാരത് ജെയിനിന്റെ ജീവിതം ആരെയും അമ്പരപ്പിക്കും

       മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന 54-കാരന് ഏഴരക്കോടിയാണ് ആസ്തി. ഞായറാഴ്ചകളില്‍ പോലും അവധില്ലാതെ, രാവിലെമുതല്‍ രാത്രിവരെ ദിവസവും പത്തുമുതല്‍ 12 മണിക്കൂര്‍വരെ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഭാരത് ജെയിന്‍ എന്ന വ്യക്തി ഭാര്യയ്ക്കും രണ്ടു മക്കൾക്കും സഹോദരനും അച്ഛനുമൊപ്പമാണ് താമസം. ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്. ഒരു മാസം ഇദ്ദേഹത്തിന് ഭിക്ഷാടനത്തിലൂടെ 60,000 മുതല്‍ 75,000 രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. കൂടാതെ താനെയില്‍ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും ലഭിക്കുന്നുണ്ട്.

    Read More »
  • Kerala

    കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്; 38 ലക്ഷം രൂപ കാണാനില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് ഹിറ്റായി മാറിയ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്. ബജറ്റ് ടൂറിസത്തില്‍ 38 ലക്ഷം രൂപ കാണാനില്ല. ഡിപ്പോകളില്‍ സര്‍വീസ് നടത്തി ശേഖരിച്ച പണം കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ബജറ്റ് ടൂറിസത്തിന്റെ ചുമതലയുള്ള ചീഫ് ട്രാഫിക് മാനേജര്‍, സംസ്ഥാന കോ ഓഡിനേറ്റര്‍ എന്നിവരെ സ്ഥാനത്തു നിന്നും മാറ്റി. മാസം 2.5 കോടിയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആര്‍ടിസിക്ക് വരുമാനം ലഭിച്ചിരുന്നത്. ഇതിനിടെയാണ് ജനകീയമായ ബജറ്റ് ടൂറിസം പ്രോജക്ടിന് നാണക്കേടായി തട്ടിപ്പിന്റെ കഥകള്‍ കൂടി പുറത്തുവരുന്നത്. ഇതേത്തുടര്‍ന്ന് കൃത്യമായ ഓഡിറ്റിങ് കൊണ്ടുവരാന്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഒരു മാസം സംസ്ഥാനത്താകെ 600 സര്‍വീസുകളാണ് ബജറ്റ് ടൂറിസത്തില്‍ നടത്തുന്നത്. മറ്റു സര്‍വീസുകള്‍ മുടങ്ങാതെ വേണം ബജറ്റ് ടൂറിസത്തിന് സര്‍വീസ് കണ്ടെത്തേണ്ടതെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കൂടുതല്‍ സര്‍വീസ് നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.  

    Read More »
  • India

    ‘പേടികാരണം ഞാന്‍ ചന്ദനക്കുറി തൊടാറില്ല’; പത്മജയുടെ വാക്കുകള്‍ ദേശീയ തലത്തില്‍ പ്രചാരണായുധമാക്കി ബിജെപി

    ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മജ വേണുഗോപാല്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ പ്രചാരണായുധമാക്കി എന്‍ഡിഎ. പേടിമൂലം താന്‍ ചന്ദനക്കുറി തൊടാറില്ലെന്നുള്ള പത്മജയുടെ പ്രസ്താവന ഉപയോഗിച്ച് കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപി പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം ഉയരുന്നത്. ‘മുന്‍ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക’ എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പത്മജയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”പേടിമൂലം ഞാന്‍ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. പക്ഷേ അത് തൊട്ടാല്‍ ഉടനെ അവര്‍ എന്റെ മുഖത്തേയ്ക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാല്‍ ഉടനെ ഉള്ളില്‍ പോയി തുടച്ച് പുറത്തേക്കുവരും”, പത്മജ ഒരു ടി.വി.അഭിമുഖത്തില്‍ പറയുന്നു. അഭിമുഖത്തിന്റെ ഈ ഭാഗമാണ് ബിജെപി പ്രചാരണായുധമാക്കിയിരിക്കുന്നത്. ഹിന്ദിയിലുള്ള വിശീദകരണവും വീഡിയോയില്‍ നല്‍കുന്നുണ്ട്.

    Read More »
  • India

    സിഎഎ മുസ്ലിംകളെ ബാധിക്കില്ല, പ്രതിഷേധം തെറ്റിദ്ധാരണ മൂലം: ഓള്‍ ഇന്ത്യ മുസ്ലിം ജമാഅത്ത്

    ലഖ്‌നൗ: പൗരത്വ ദേദഗതി നിയമം (സിഎഎ) രാജ്യത്തെ മുസ്ലിംകളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീന്‍ റസ്വി ബറേല്‍വി. ”കേന്ദ്രസര്‍ക്കാര്‍ സിഎഎ നടപ്പാക്കി. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിയമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ല. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ അക്രമം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ മുന്‍പ് നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു മുസ്ലിമിന്റെ പോലും പൗരത്വം ഇതുമൂലം ഇല്ലാതാകില്ല. മുന്‍വര്‍ഷങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. ചില ആളുകള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.” – ഷഹാബുദീന്‍ റസ്വി പറഞ്ഞു. മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നുവെന്നതാണ് 2019ല്‍ പാസാക്കിയ പൗരത്വ േഭദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാല്‍, ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമല്ല പുതിയ വ്യവസ്ഥകളെന്നാണ് സുപ്രീം കോടതിയിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത് മതപീഡനം നേരിടുന്നു…

    Read More »
  • Movie

    നടൻ സൈജുക്കുറുപ്പ് നിർമ്മാതാവാകുന്ന ‘ഭരതനാട്യം’ അങ്കമാലിയിൽ ആരംഭിച്ചു

       പ്രശസ്ത നടൻ സൈജു ക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ  നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾ  തുടങ്ങിയത്. തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശോഭനാ .കെ .എം സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി. ജിബു ജേക്കബ്, സിൻ്റോസണ്ണി, സംവിധായകൻ മനു രാധാകൃഷ്ണൻ, ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു. ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരി ച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ്…

    Read More »
  • Social Media

    ക്രിസോസ്റ്റം ഫലിതങ്ങൾ 

    ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിവാഹം ആശീർവദിക്കുന്നു. അനന്തരം അദ്ദേഹം വരനോട് പറഞ്ഞു. “ഡാ കൊച്ചനെ, ഇന്നു നിന്റെ ഭാര്യയായ ഈ മോളെ അവളുടെ കുഞ്ഞുനാളു തൊട്ട് ഞാൻ കാണുന്നതാണ്. നല്ല ഭംഗിയും ഐശ്വര്യവും ഉള്ള കൊച്ചാണ്. ഇന്നിപ്പോ ഏതോ ബ്യൂട്ടീഷൻ കാണിച്ച വൃത്തികേടു കാരണമാണ് ഇങ്ങനെയിരിക്കുന്നത്. നീ പേടിക്കേണ്ട. വീട്ടിച്ചെന്ന് മുഖമൊക്കെ നന്നായി കഴുകിക്കഴിഞ്ഞാൽ പഴയതുപോലെ ഭംഗിയാകും” പള്ളിയിലിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അന്നത്തെ ബ്യൂട്ടീഷനായിരുന്ന വധുവിന്റെ ആന്റിയടക്കം. അതാണ്‌ മാർ ക്രിസോസ്റ്റം എന്ന അപ്പച്ചൻ തിരുമേനി. ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല,തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്. കഴിഞ്ഞ ദിവസം കാർ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ തിരുമേനി എബിയെ വിളിച്ചു ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും? തിരുമേനിയോട് ആരോ ചോദിച്ചു : ദൈവം ഉണ്ടോ എന്ന് ? തിരുമേനി പറഞ്ഞത് : ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല; നാൻ…

    Read More »
Back to top button
error: