NEWS

സിജു വിൽസൻ നായകനായ ‘പുഷ്പകവിമാന’ത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു (വീഡിയോ)

  നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ ‘പുഷ്പകവിമാനം’ എന്നു നാമകരണം ചെയ്തു. തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം.

സി.സി.എൽ കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടനുമായ രാജ്കുമാർ സേതുപതി, ഇടവേള ബാബു, റിയാസ് ഖാൻ, ബിനീഷ് കൊടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.

‘പുഷ്പകവിമാന’ത്തിൻ്റെ പ്രധാന ശിൽപ്പികളായ സംവിധായകൻ ഉല്ലാസ് കൃഷ്ണാ, നിർമ്മാതാവ് ജോൺ കുടിയാൻമല, നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ‘പുഷ്പകവിമാനം’ എന്ന ഈ ചിത്രം.

സിജു വിൽസൻ നായകനായ ചിത്രത്തിൽ നമൃത (വേല ഫെയിം) നായികയാകുന്നു. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, ലെന, മനോജ്.കെ.യു എന്നിവരും പ്രധാന താരങ്ങളാണ്.
സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- രാഹുൽ രാജ്.
ഛായാഗ്രഹണം- രവിചന്ദ്രൻ
എഡിറ്റിംഗ്- അഭിലാഷ് മോഹൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് നാരായണൻ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ
രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിക്കുന്നു.
കണ്ണൂരിലും പരിസരങ്ങളിലുമായി  ചിത്രീകരണം പൂർത്തിയായ ‘പുഷ്പകവിമാനം’ ആരിഫാ പ്രൊഡക്ഷൻസ്  പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Back to top button
error: