KeralaNEWS

പുരാണം വളച്ചൊടിച്ച് കൊല്ലത്തെ ജടായു പാറ

കൊല്ലം: ചടയമംഗലത്തെ ജടായു പാറ ഇതിനകം തന്നെ പേര് കേട്ടതാണ്.എന്നാൽ ജടായു എന്ന പേരിൽ പരുന്തിന്റെ ശില്പമാണ് ഇവിടെ സന്ദർശകർക്ക് കാണാൻ കഴിയുക.
ഹിന്ദു പുരാണങ്ങളിൽ, ശ്രീരാമ അവതാര കഥയായ രാമായണത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ് ജടായു. പുഷ്പക വിമാനത്തിൽ രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ മാർഗ്ഗതടസ്സം സൃഷ്ടിച്ച് കുറുകെ വന്നതും പക്ഷിയായ ജടായുവാണ്. രാവണനുമായുള്ള പോരാട്ടത്തിൽ വെട്ടേറ്റു ചിറകൊടിഞ്ഞു നിലം പതിച്ച ജടായുവിന്റെ അന്ത്യവും രാമായണത്തിലെ പ്രധാന ഭാഗമാണ്. യഥാർത്ഥത്തിൽ ജടായു ഒരു കഴുകനാണ്, അല്ലാതെ പരുന്തല്ല. എന്നാൽ ചടയമംഗലത്തെ ജടായു പാറയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നത് പരുന്തിനെയാണ്.ജഡങ്ങൾ കൊത്തിവലിക്കുന്ന കഴുകന്മാരോടുള്ള താൽപ്പര്യ കുറവായിരിക്കുമോ ഒരുപക്ഷെ പുരാണം വളച്ചൊടിച്ചതിനു പുറകിൽ?
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജടായു എർത്ത്സ് സെന്റർ അഥവാ ജടായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ഇവിടെയുള്ള രാമായണത്തിലെ ജടായുവിൻ്റെ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്.ജടായു-രാവണയുദ്ധം ജടായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.

നൂറുകോടി ചിലവിൽ പണിതുയർത്തുന്ന പാർക്കിൽ ഒരു 6D തീയേറ്റർ,മലമുകളിലേക്ക് സഞ്ചരിക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ കേബിൾ കാർ സംവിധാനം, ഡിജിറ്റൽ മ്യൂസിയം തുടങ്ങിയ  ഒരുക്കിയിട്ടുണ്ട്. അഡ്വഞ്ചർ സോണും ആയുർവ്വേദ റിസോർട്ടും പദ്ധതിയുടെ ഭാഗമായുണ്ട്.

 

Signature-ad

ജലപ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂറ്റൻ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിർമിച്ച് ഇവിടെ മഴവെള്ളം ശേഖരിക്കുന്നുമുണ്ട്. ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളിൽ പച്ചപ്പ് നിറഞ്ഞുവളർന്നു. ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാർഷികമാതൃകയ്ക്കും രൂപം നൽകിയിട്ടുണ്ട്.

Back to top button
error: