KeralaNEWS

കേരളത്തില്‍ ഇക്കുറി ഇടത് തരംഗം ആഞ്ഞ് വീശുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ ഇക്കുറി ഇടത് തരംഗം ആഞ്ഞ് വീശുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2004 ല്‍ എല്‍ഡിഎഫ് നേടിയ മിന്നും വിജയം 2024 ലും ആവർത്തിക്കുമെന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

2024 = 2004
കേരളത്തില്‍
പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ.
2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികള്‍.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുടർഭരണത്തിനെതിരെയും മതവർഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാൻ പറ്റാത്ത കോണ്‍സിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി.
ഇടത് തരംഗം ആഞ്ഞ് വീശിയ 2004,
കേരളത്തില്‍ 2024ല്‍ ആവർത്തിക്കും..

Back to top button
error: