Fiction
സ്നേഹമോ ഉപഹാരമോ ലഭിക്കുന്ന ആൾക്ക് മാത്രമല്ല, കൊടുത്തവർക്കും നന്ദി വേണം

ഹൃദയത്തിനൊരു ഹിമകണം 27
അതിപ്രശസ്‌തനായ ട്യൂഷൻ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ര സ്‌കൂൾ ജോലികൾ കഴിഞ്ഞാൽ രാത്രി വരെയും ട്യൂഷനാണ്.
‘സാറില്ലാതെ കണക്ക് പഠിക്കാൻ പറ്റില്ലെ’ന്നാണ് പിള്ളേർ പറയുന്നതെന്ന്’ സാറിന്റെ ഭാര്യ സാറിനോട് പറഞ്ഞു.
Video Player
00:00
00:00

അപ്പൊ സാറ് പറയുന്നു:
‘ഈ പിള്ളേരുള്ളത് കൊണ്ട് എനിക്ക് പഠിപ്പിക്കാൻ പറ്റുന്നു…’
‘ഒരു പാലം വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നതിന്റെ പുതിയൊരു പൊരുൾ അന്നാണ് പിടി കിട്ടിയത്’ എന്ന് സാറിന്റെ ഭാര്യ.
ഒരാൾ മറ്റൊരാൾക്ക് സഹായമോ സമ്മാനമോ സ്നേഹമോ കൊടുക്കുകയാണെന്ന് വയ്ക്കുക. സ്വീകരിച്ചയാൾക്ക് മാത്രമല്ല, കൊടുത്തവർക്കും നന്ദിയുണ്ടാവണം. സ്വീകരിക്കാൻ ഒരാൾ മനസ് കാട്ടുന്നത് കൊണ്ടാണല്ലോ നമുക്ക് കൊടുക്കാനും പറ്റുന്നത്.
അവതാരക: സരിത സുനിൽ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ