KeralaNEWS

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; അമ്മയുടെ കാമുകന് 83 വര്‍ഷം കഠിനതടവ്

കൊച്ചി: 13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിൽ അമ്മയുടെ കാമുകന് 83 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി.

പെരുമ്ബാവൂർ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അസം സ്വദേശിയാണ് കേസിലെ പ്രതി.

Signature-ad

2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്ബനിയിലാണ് പ്രതി ജോലിചെയ്തിരുന്നത്. അമ്മയുമായി അടുപ്പത്തിലായതിനെ തുടർന്ന് കൂടെ താമസിക്കാനും തുടങ്ങി. പിന്നീട്, അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഡോക്ടർ വിവരമറിച്ചതിനെത്തുടർന്നാണ് പോലീസ്  കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതി തന്നെ അഞ്ചു തവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി.

Back to top button
error: