KeralaNEWS

മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തിരുവനന്തപുരത്ത് കനത്ത മഴ 

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്.ഇതിന് പിന്നാലെ തിരുവനന്തപുരത്ത് മഴ തകർക്കുകയും ചെയ്തു.
തിരുവനന്തപുരത്ത്  ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.ജില്ലയുടെ പല ഭാഗങ്ങളിലും മോശമല്ലാത്ത തരത്തിൽ മഴ ലഭിച്ചു. ഇന്നും കേരളത്തിൽ പലയിടത്തും മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും  1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Back to top button
error: