KeralaNEWS

സംഘിയെന്ന വിളിയും വണ്ടിച്ചെക്കുമാണ് ബാക്കി,  ഇത്തവണ ബിജെപിക്കായി വോട്ടുപിടിക്കാന്‍ ഇറങ്ങില്ലെന്ന് ലക്ഷ്മി പ്രിയ 

തൃശൂര്‍: സംഘപരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടി ലക്ഷ്മി പ്രിയ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി വോട്ടുപിടിക്കാന്‍ ഇറങ്ങിയേക്കില്ലെന്ന് സൂചന.

ബിജെപിയുമായി അടുത്തിടെ അകന്ന നടി രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. കൂടാതെ തൃശൂരിലെ സ്ഥിരം സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് സുരേഷ് ഗോപിക്കെതിരെ നടി പരോക്ഷ പരാമര്‍ശം നടത്തുകയും ചെയ്തു.

Signature-ad

സംഘിയെന്ന വിളിപ്പേരുണ്ടായിട്ടും ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഓടിനടക്കാറുണ്ടായിരുന്നു ലക്ഷ്മി പ്രിയ. എന്നാല്‍, വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്നാണ് നടി മാസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചത്. വണ്ടിയുടെ പെട്രോള്‍ കാശുപോലും ലഭിക്കാതെയാണ് പലപ്പോഴും പാര്‍ട്ടിക്കായി ഓടി നടന്നതെങ്കിലും നടിയെ വേണ്ടരീതിയില്‍ പരിഗണിക്കാന്‍ കോടികള്‍ വാരിയെറിയുന്ന പാര്‍ട്ടിക്ക് സാധിക്കുന്നില്ല.

ബിജെപി നേതാവ് സന്ദീപ് വാചാസ്പതി ഒരു പരിപാടിക്ക് വിളിച്ച്‌ പണം നല്‍കാതിരുന്നതോടെയായിരുന്നു നടി താന്‍ നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞത്. മാന്യമായ പ്രതിഫലം ലഭിച്ചില്ലെന്ന് മാത്രമല്ല പെട്രോള്‍ കാശുപോലും തികയാത്ത പണം നല്‍കി അപമാനിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിയുടെ സ്ഥിരം സ്ഥാനാര്‍ത്ഥിക്കുവേണ്ടി പരിപാടികളില്‍ പങ്കെടുത്തതിന് നല്‍കിയ വണ്ടിച്ചെക്ക് ഇന്നും കൈയ്യിലുണ്ടെന്ന് നടി വെളിപ്പെടുത്തിയത്.

പാര്‍ട്ടിയെ വളര്‍ത്താന്‍ സ്വന്തം കൈയ്യില്‍ നിന്നും ഡീസല്‍ അടിച്ച്‌ പരിപാടികള്‍ക്ക് പോയിരുന്നവരായിരുന്നു ലക്ഷ്മിപ്രിയ. അത്തരമൊരു നടിക്കാണ് സന്ദീപ് വാചാസ്പതിയില്‍ നിന്നും മോശം അനുഭവം ഏറ്റുവാങ്ങേണ്ടിവന്നത്. സംസ്ഥാനമെങ്ങും ബിജെപിക്ക് വേണ്ടി സംഘടനാ പ്രവര്‍ത്തനത്തിന് കോടികളെത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പണത്തിന്റെ വലിയൊരു പങ്കും നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും സജീവമാണ്.

Back to top button
error: