SportsTRENDING

ഐഎസ്‌എല്ലില്‍ എഫ് സി ഗോവ വീണ്ടും ഒന്നാംസ്ഥാനത്തേക്ക്

ഹൈദരാബാദ് എഫ്സിയെ തോല്‍പ്പിച്ചുകൊണ്ട് ഐഎസ്‌എല്ലില്‍ എഫ് സി ഗോവ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് എത്തി. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എഫ് സി ഗോവയുടെ വിജയം.

ആദ്യ 30 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഗോവ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നും കാർലോസ് മാർട്ടിനെസ്സ് ആണ് രണ്ടു ഗോളുകളും നേടിയത്. ഏഴാം മിനിറ്റില്‍ ബ്രണ്ടന്റെ അസിസ്റ്റല്‍ എന്നായിരുന്നു ആദ്യ ഗോള്‍. പിന്നീട് 30ആം മിനിറ്റില്‍ ജയ് ഗുപ്ത നല്‍കിയ പാസില്‍ നിന്ന് രണ്ടാം ഗോളും നേടി.

Signature-ad

മുൻ ചാമ്പ്യൻമാരായ ഹൈദരാബാദിന് ഈ‌ സീസണിൽ ഒരു വിജയം പോലും ഇതുവരെ നേടാനായിട്ടില്ല.അതേസമയം ഇന്ന് ഒഡീഷയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം തിരികെ പിടിക്കാം‌.

Back to top button
error: