KeralaNEWS

മനോരമ ചീഫ് സബ് എഡിറ്റര്‍ വിവരാവകാശ കമ്മിഷണറാകുന്നു;ഫയല്‍ ഗവര്‍ണര്‍ക്ക് അയച്ചു

തിരുവനന്തപുരം: മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. സോണിച്ചൻ പി. ജോസഫ് വിവരാവകാശ കമ്മിഷണറാകും.
തൃശൂർ കേരളവർമ കോളജ് മുൻ അധ്യാപകൻ ടി.കെ.രാമകൃഷ്ണൻ, കൊട്ടിയം എൻഎസ്‌എസ് കോളജ് മുൻ അധ്യാപകൻ ശ്രീകുമാർ എന്നിവരും കമ്മിഷൻ അംഗങ്ങളാകും.

മന്ത്രിസഭായോഗം ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഫയല്‍ ഗവർണറുടെ തീരുമാനത്തിന് അയച്ചു. നിലവിലെ മൂന്ന് അംഗങ്ങള്‍ ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങള്‍.

ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബോണി കുര്യാക്കോസിനെ പിഎസ്‌സി അംഗമാക്കിയിരുന്നു. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്തായിരുന്നു ഈ നിയമനം. കഴിഞ്ഞ ദിവസമാണ് ബോണി കുര്യാക്കോസിൻ്റെ കാലാവധി പൂർത്തിയായത്.

Back to top button
error: