ജലസംഭരണി തകര്‍ന്ന് ദേഹത്ത് വീണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനു ദാരുണാന്ത്യം.ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തില്‍ പങ്കെടുത്തപ്പോഴാണ് അപകടം ഉണ്ടായത്.
മംഗളൂരു ബെല്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീലതയാണ് (50) മരിച്ചത്.
നന്ദലിഗെ മഹാമായി ക്ഷേത്രത്തില്‍ മാരിപൂജയില്‍ പങ്കെടുത്ത ശേഷം ആഹാരം കഴിച്ച പാത്രം കളയാന്‍ വാട്ടര്‍ ടാങ്കിന് പിറകിലേക്ക് പോയപ്പോഴാണ് ടാങ്ക് തകര്‍ന്നത്. ശ്രീലതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന മകളെ പരിക്കുകളോടെ മണിപ്പാല്‍ കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.