KeralaNEWS

ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ബാലരാമപുരം ആറാലുംമൂട് ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാരനെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നെയ്യാറ്റിന്‍കര വ്‌ളാങ്ങാമുറി സ്വദേശി ലാല്‍ സിംഗ് (50 ) ആണ് മരിച്ചത്.പുലര്‍ച്ചെ നാലരയ്ക്ക് മറ്റ് ജീവനക്കാരെത്തിയിട്ടും ലാല്‍ സിംഗിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാതെ ജീവനക്കാര്‍ വിശ്രമിക്കുന്ന മുറിയില്‍ ഉറങ്ങുകയായിരുന്നു ഇയാള്‍. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Back to top button
error: