SportsTRENDING

സഹല്‍ ഇന്നുമില്ല; ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യ മൂന്നു ഗോളിന് പിന്നിൽ

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളില്‍ ഉസ്ബക്കിസ്ഥാനെ നേരിടുന്ന ഇന്ത്യ ആദ്യപകുതി പിരിയുമ്പോൾ മൂന്നു ഗോളുകൾക്ക് പിന്നിൽ.നേരത്തെ ഓസ്‌ട്രേലിയയോട് തോറ്റിരുന്ന ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്.

ആസ്‌ത്രേലിയക്കെതിരെ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇഗോർ സ്റ്റിമാക് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഓസീസിനെതിരെ ക്യാപ്റ്റൻ സുനില്‍ ഛേത്രിയെ ഏക സ്‌ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്‌ബെക്കിസ്താനെതിരെ ഇറങ്ങുന്നത്. മുന്നേറ്റത്തില്‍ നവോറം മഹേഷ് സിങ്, മൻവീർ സിങ് എന്നിവർ ഛേത്രിക്കൊപ്പം കളിക്കും. മധ്യനിരയില്‍ അനിരുദ്ധ് ഥാപ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് പ്രധാന മാറ്റം. വാങ്ജാം, ലാലെങ്മാവിയ റാള്‍ട്ടെ എന്നിവരും മധ്യനിരയില്‍ കളിമെനയും. പ്രതിരോധത്തിലാണ് മറ്റൊരു മാറ്റം വരുത്തിയത്. സുബാശിഷ് ബോസിന് പകരം നിഖില്‍ പൂജാരിക്ക് ഇടം നല്‍കി.

Signature-ad

 അതേസമയം ടീമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്നും ഇടം പിടിച്ചില്ല.ആസ്‌ത്രേലിയക്കെതിരായ ആദ്യ മാച്ചിലും സഹൽ കളിച്ചിരുന്നില്ല.മറ്റൊരു മലയാളി താരമായ കെ.പി രാഹുല്‍ സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Back to top button
error: