KeralaNEWS

കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ  അമ്മയെയും മൂന്നുമക്കളെയും രക്ഷിച്ച് കോഴിക്കോട് പോലീസ് 

കോഴിക്കോട്:  കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ  അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന്  കേരള പോലീസ്
കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയുമാണ് കോഴിക്കോട് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത്.
 പാറപ്പള്ളിക്കുസമീപത്തായിരുന്നു മക്കളോടൊപ്പം കടലിൽച്ചാടി  ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്കൂളിൽ കൈക്കുഞ്ഞുമായെത്തിയ  അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്കൂൾ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ  ആ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കുറ്റ്യാടി പോലീസ് അമ്മയുടെ  ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചശേഷം കൊയിലാണ്ടി മന്ദമംഗലം പരിസരത്ത്  അവർ ഉള്ളതായി മനസ്സിലാക്കി. ഉടൻ തന്നെ കൊയിലാണ്ടി പോലീസിന് വിവരം കൈമാറി.
വിവരം ലഭിച്ചയുടൻ കൊയിലാണ്ടി പോലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു. എന്നാൽ, വീണ്ടും ലൊക്കേഷൻ പരിശോധിച്ചപ്പോൾ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കിയതിനെ തുടർന്ന്  കൊയിലാണ്ടി പോലീസും  സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിൽ എത്തി.
അമ്മയെയും മക്കളെയും അനുനയിപ്പിച്ച് തിരിച്ചു കൊണ്ടുവന്ന പോലീസ് സംഘം അവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി വീട്ടിൽ എത്തിക്കുകയായിരുന്നു.
#keralapolice

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: