IndiaNEWS

ട്രെയിൻ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി

ട്രെയിൻ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി.

നിർത്തിയിട്ട ട്രെയിനിന്റെ ജനാല വഴി മൊബൈല്‍ തട്ടിയെടുക്കാൻ  ശ്രമിച്ച മോഷ്ടാവിനെ  കമ്ബാർട്മെന്റില്‍ ശ്രദ്ധയോടെ ഇരുന്ന യാത്രക്കാരൻ  ‘കൈ’യോടെ പിടികൂടുകയായിരുന്നു. മോഷ്ടാവിന്റെ കൈ യാത്രക്കാരൻ വിട്ടതുമില്ല.

Signature-ad

സിഗ്നൽ ലഭിച്ചതോടെ നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ ജനലയില്‍ ഇതോടെ മോഷ്ടാവ് തൂങ്ങിക്കിടന്നു. ഒരു കിലോമീറ്ററോളമാണ് ഇയാളെയും കൊണ്ട് ട്രെയിൻ ഓടിയത്.ഇതിനിടെ മറ്റ് യാത്രക്കാർ ചേർന്ന് അപായച്ചങ്ങല വലിക്കുകയും ട്രെയിൻ നിർത്തിയ ഉടനെ മോഷ്ടാവിനെ  പിടികൂടി റയിൽവെ പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.

മോഷണത്തിന് കുപ്രസിദ്ധിയാർജിച്ച ബിഹാറിലാണ് സംഭവം. യാത്രക്കാരില്‍ ആരോ പകർത്തിയ ഇതിന്റെ വിഡിയോ  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

2022ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് സാഹെബ്പൂർ കമല്‍ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിരിക്കെ ജനാലയിലൂടെ യാത്രക്കാരന്റെ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച  മോഷ്‍ടാവിന്റെ കൈയിൽ യാത്രക്കാരൻ മുറുകെ പിടിച്ചു. 10 കിലോമീറ്റർ ദൂരമാണ് മോഷ്ടാവ് അന്ന് ട്രെയിനില്‍ തൂങ്ങിക്കിടന്നത്. ഒടുവില്‍ ട്രെയിൻ മറ്റൊരു സ്റ്റേഷനില്‍ എത്താറായപ്പോഴാണ് യാത്രക്കാരൻ മോഷ്ടാവിന്റെ കൈയിലെ പിടിവിട്ടത്. മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.

Back to top button
error: