കോഴഞ്ചേരി: 129-ാമത് മാരാമൺ കൺവൻഷനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ഫെബ്രുവരി 11 മുതൽ 18 വരെയാണ് ഇത്തവണത്തെ മാരാമൺ കൺവൻഷൻ.
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവൻഷൻ കോഴഞ്ചേരി പാലത്തിന് സമീപം പുണ്യ നദിയായ പമ്പയുടെ മടിത്തട്ടിലാണ് നടക്കുന്നത്.ഒന്നര ലക്ഷം വിശ്വാസികൾക്ക് ഇരിക്കാൻ കഴിയുന്ന പന്തലാണ് സംഘാടകരായ മാർത്തോമ്മാ സുവിശേഷ സംഘം ഇവിടെ തയ്യാറാക്കുന്നത്. ഇതിനായുള്ള ഓല സമീപ പ്രദേശങ്ങളിലെ മാർത്തോമ്മാ ഇടവകകളാണ് എത്തിക്കുന്നത്.
മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് കൺവെൻഷനാണ് ഇത്തവണത്തേത്. പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കുന്ന പ്രത്യേക പന്തലില്‍ ആണ് യോഗങ്ങൾ. മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്. 1888ല്‍ ആരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്.