മുംബൈ: വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ടെലികോം കമ്പനിയിലെ എന്‍ജിനീയര്‍മാരെ മര്‍ദിച്ചതായി പരാതി. ജലവിതരണ ശുചീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറി അമന് മിത്തല്‍, സഹോദരന് ദേവേഷ് മിത്തല്‍ എന്നിവരാണ് തങ്ങളുടെ വസതിയിലെ ഇന്റര്‍നെറ്റ് സിഗ്നല്‍ പ്രശ്നം പരിഹരിക്കാനെത്തിയ ജീവനക്കാരെ മര്‍ദിച്ചത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ടെലികോം കമ്പനിയുടെ ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് മിത്തല്‍ സഹോദരന്മാരും പരാതി നല്‍കിയിട്ടുണ്ട്.