തിരുവനന്തപുരം: അമേരിക്കയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി നിക്ഷേപം കേരളത്തിലാണ്.തിരുവനന്തപുരത്ത്. നയാഗ്ര ടോറസ് (Niagra Taurus) എന്നാണ് പേര്.
കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ ഏറ്റവും വലിയ ഐടി കെട്ടിടം അമേരിക്കൻ കമ്പനിയായ ടോറസും ബാംഗ്ലൂരിലെ എംബസി ഗ്രൂപ്പും ചേർന്നാണ് നടത്തുന്നത്. ഡൗൺ ടൗൺ പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടമാണിത്.
30,000 പേർക്ക് ജോലി ലഭിക്കുന്ന,
1500 കോടി രൂപ ചിലവിട്ട്
17 ലക്ഷത്തോളം Sq.ft വലിപ്പമുള്ള
ആദ്യ IT കെട്ടിടത്തിന്റെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
ഒരോ നിലയുടെയും ഫ്ലോർ ഏരിയ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ ഒന്നര ഇരട്ടി വരും.
അതേസമയം ടെക്നോപാര്‍ക്ക് ഫേസ് 3 പുതിയ കെട്ടിടമായ നയാഗ്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. സംസ്ഥാനത്ത് രണ്ട് ഐ ടി പാര്‍ക്ക് കൂടി ആരംഭിക്കുമെന്നും ചടങ്ങിനിടെ മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഐ ടി പാര്‍ക്കില്‍ ടോറസ് ഡൗണ്‍ ടൗണ്‍ പോലെ ഒരു കമ്ബനി അഭിമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ സമൂഹത്തിനാകെ ലഭിക്കണമെന്നും അത് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നയാഗ്ര പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ ലോകോത്തര ഐ.ടി കമ്ബനികള്‍ക്കുള്ള പുതിയ കവാടം കൂടിയാണ് കേരളം തുറന്നിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.