കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങള്‍ തന്റെ പേരിനെ സ്വാധീനിച്ചെന്നാണ് സലീം കുമാര്‍ പറയുന്നത്. അന്ന് സഹോദരൻ അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി മാതാപിതാക്കള്‍ മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകള്‍ ഇടാൻ തുടങ്ങി. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പേരിനൊപ്പം കുമാര്‍ വന്നതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
“പേരിനൊപ്പം കുമാര്‍ വന്നതും പറയാം. ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുര എല്‍പിഎസില്‍ ചേര്‍ക്കാൻ ചെന്നു. അവിടെ വച്ച് സലീം എന്ന് പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേരാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അവിടെ വച്ച് അദ്ധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ കുമാര്‍ ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി.അങ്ങനെഅഞ്ചാം ക്ലാസുവരെ ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം വിശാല ഹിന്ദുവായി’- സലീം കുമാര്‍ പറഞ്ഞു.