KeralaNEWS

ബസ്സുകൾ എവിടെയെത്തിയെന്നറിയാം;കെഎസ്‌ആര്‍ടിസി ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: ബസ്സുകള്‍ എവിടെയെത്തി എന്ന് കണ്ടെത്താനായി പുത്തൻ ആപ്പുമായി കെഎസ്‌ആര്‍ടിസി.

ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി.

Signature-ad

ഓരോ റൂട്ടിലും സര്‍വീസ് നടത്തുന്ന ബസുകള്‍ എവിടെയെത്തിയെന്നും ഏത് സ്റ്റോപ്പില്‍ എപ്പോള്‍ ബസ് എത്തും എന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി സ്മാര്‍ട്ട് ഫോണിലെ പ്ലേസ്റ്റോറില്‍ നിന്ന് ചലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സിറ്റി തെരഞ്ഞെടുത്താല്‍ മതിയാകും.

ചലോ ആപ്പ് വഴി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളായ യു പി ഐ, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചലോ പേ വാലറ്റ് എന്നിവയുപയോഗിച്ച്‌ പണമടച്ച്‌ ടിക്കറ്റ് എടുക്കാനും സാധിക്കും.

പരീക്ഷണഘട്ടത്തിലെ പോരായ്മകള്‍ പരിഹരിച്ച്‌ കേരളത്തിലെ എല്ലാ സര്‍വീസുകളിലും ഈ സംവിധാനം   നാലുമാസത്തിനുള്ളില്‍ ഏര്‍പ്പെടുത്തുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: