KeralaNEWS

കൊച്ചിയിലെ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റാൻ നിര്‍ദേശിച്ച്‌ ആര്‍ഡിഒ; പ്രതിഷേധം 

കൊച്ചി: പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി വെളി മൈതാനത്ത് സജ്ജമാക്കിയ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ച്‌ നീക്കാൻ ഉത്തരവിറക്കി ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ.

സുരക്ഷാ മുൻകരുതലുകള്‍ ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം. കൊച്ചി കാര്‍ണിവലുമായി ബന്ധപ്പെട്ട് പരേഡ് ഗ്രൗണ്ടില്‍ ക്രിസ്മസ് പാപ്പാഞ്ഞിയുടെ രൂപം കത്തിക്കുന്നുണ്ടെന്നും ആര്‍ഡിഒ അറിയിച്ചു.

Signature-ad

നേരത്തെ, കാര്‍ണിവലിന്‍റെ ഭാഗമായി നടത്തുന്ന നാടകത്തിന്‍റെ പേരില്‍ നിന്ന് ഗവര്‍ണര്‍ എടുത്തു മാറ്റണമെന്നും ആര്‍ഡിഒ ഉത്തരവിറക്കിയിരുന്നു. ഭരണഘടനാ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന ഗവര്‍ണറെ ആക്ഷേപിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന് ബിജെപി നേതൃത്വം പരാതി നല്‍കിയിരുന്നു.

പിന്നാലെ നാടകം പുനര്‍നാമകരണം ചെയ്യാൻ ആര്‍ഡിഒ നിര്‍ദേശം നല്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്ന് പ്രദര്‍ശനമുണ്ടാകില്ലെന്നും കൊച്ചി മേഖല നാടക സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: