KeralaNEWS

കേരളത്തിലെ അഞ്ചാമത് വിമാനത്താവളം ;ചെറുവള്ളിയിൽ നിന്നും 2028 ൽ വിമാനം ഉയരും

എരുമേലി: ചെറുവള്ളിയിലെ നിർദ്ദിഷ്ട ശബരി വിമാനത്താവളത്തിൽ നിന്നും 2028- ൽ വിമാനം ഉയരുമെന്ന് റിപ്പോർട്ട്.കേന്ദ്ര വ്യോമയാന, പരിസ്ഥിതി വനം മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായതോടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തൽ പുരോഗമിക്കുകയാണ് ഇവിടെ.
സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റില്‍ 2223 ഏക്കറും പുറത്ത് 260 ഏക്കറും ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.വിമാനത്താവളത്തിന്റെ 51 ശതമാനം സര്‍ക്കാര്‍ ഓഹരികളും ബാക്കി സ്വകാര്യ വ്യക്തികള്‍ക്കുമാകും.
 കൂടുതല്‍ പ്രവാസികളുള്ള പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി ജില്ലകള്‍ക്കും വിമാനത്താവളം നേട്ടമാകും.ഒപ്പം തേനി, കമ്പം തുടങ്ങിയ തമിഴ്‌നാട്ടിലെ ജനങ്ങൾക്കും.

Back to top button
error: