IndiaNEWS

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; സമ്മര്‍ദ്ദം ശക്തമായി, പിൻമാറി കോണ്‍ഗ്രസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കള്‍ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം.

 സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിര്‍ദ്ദേശം.സോണിയ ഗാന്ധിക്കും ഖര്‍ഗെയ്ക്കും പുറമെ അധിര്‍ രഞ്ജൻ ചൗധരിക്കാണ് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം കിട്ടിയത്.എന്നാൽ അയോധ്യ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

Signature-ad

ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: