KeralaNEWS

മോദി ഭരണം വീണ്ടും വന്നാല്‍ മഹാദുരന്തം: എ.കെ.ആന്റണി

തിരുവനന്തപുരം: മോദി ഭരണകൂടം ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്നും, അതിന് തടയിടുകയാണ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി.

ഇന്ദിരാഭവനില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പാര്‍ട്ടി കരുത്തുറ്റതായില്ലെങ്കില്‍ രാജ്യം മഹാവിപത്തിലേക്ക് പോകും. ഭരണഘടനാ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും ജനാധിപത്യം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിതെന്നും ആന്റണി പറഞ്ഞു.

അതേസമയം രാജ്യത്തിന്റെ പവിത്രമായ പാരമ്ബര്യത്തേയും ജനാധിപത്യത്തേയും മോദി ഭരണകൂടം കശാപ്പ് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോണ്‍ഗ്രസിന്റേത് വര്‍ഗീയ-ഫാസിസ്റ്റ് വിരുദ്ധ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ.ശശി തരൂര്‍ എം.പിയും കൊടിക്കുന്നില്‍ സുരേഷ് എം.പിയും ആശംസാപ്രസംഗം നടത്തി.

Back to top button
error: