NEWSWorld

ഇന്ത്യ കണ്ണുരുട്ടി; ഖത്തറില്‍  8 മുൻ ഇന്ത്യൻനാവികരുടെ വധശിക്ഷ റദ്ദാക്കി

ദോഹ: ചാരവൃത്തി ആരോപിച്ച്‌ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്.

ഇവരുടെ വധശിക്ഷ റദ്ദാക്കിയതായി കോടതി അറിയിച്ചു.ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച്‌ ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

ക്യാപ്റ്റൻ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റൻ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡര്‍ അമിത് നാഗ്പാല്‍, കമാൻഡര്‍ പൂര്‍ണേന്ദു തിവാരി, കമാൻഡര്‍ സുഗുണാകര്‍ പകാല, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, നാവികൻ രാകേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.

Signature-ad

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആൻഡ് കണ്‍സല്‍ട്ടിങ് കമ്ബനിയില്‍ ജോലിചെയ്തുവരികയായിരുന്നു.അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്.അതേസമയം ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.

Back to top button
error: