CrimeNEWS

സാമ്പത്തിക തട്ടിപ്പ്, ഫണ്ട് വകമാറ്റി; സേലം പെരിയാര്‍ വി.സി. അറസ്റ്റില്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ വൈസ് ചാന്‍സലര്‍ അറസ്റ്റില്‍. സേലം പെരിയാര്‍ സര്‍വകലാശാല വിസി ആര്‍.ജഗനാഥനാണ് അറസ്റ്റിലായത്. സര്‍വകലശാല ഫണ്ട് വക മാറ്റിയെന്ന ആരോപണത്തില്‍ ജഗന്നാഥനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ ജഗനാഥനും സര്‍വകലാശാല രജിസ്ട്രാറും ഡയറക്ടര്‍മാറായി ഒരു സ്വകാര്യ കമ്പനി തുടങ്ങിയതും നേരത്തെ വിവാദമായിരുന്നു.

സര്‍വകലാശാലകള്‍ ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ചില വിദ്യാഭ്യാസ
പരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത് വരികയും, പിഎംകെ അടക്കം
പാര്‍ട്ടികള്‍ വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Signature-ad

ഉച്ചയോടെ ഓഫീസില്‍ എത്തിയ സേലം സിറ്റി പൊലീസ്, ജഗന്നാഥനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം അറസ്റ്റ് എന്തിനെന്ന് അറിയില്ലെന്ന് സര്‍വകലാശാല പിആര്‍ഒ പ്രതികരിച്ചു .2021ലാണ് ജഗനാഥന്‍ പെരിയാര്‍ സര്‍വകലാശാല വിസിയായി ചുമതല ഏറ്റെടുത്തത്.

 

 

Back to top button
error: