ലാഗോസ്: സെൻട്രല്‍ നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ ക്രിസ്മസിനു മുന്‍പായി നടന്ന ആക്രമണങ്ങളില്‍ 140 പേര് കൊല്ലപ്പെട്ടു.
പ്ലാറ്റോ സംസ്ഥാനത്തെ ബോക്കോസ്, ബാര്കിൻ-ലാഡി പ്രദേശങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ആക്രമണം.മുസ്ലീം ഫുലാനി ഗോത്രമാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. മുസ്ലിം ഫുലാനികള്‍ ക്രിസ്ത്യൻ മേഖലകള്‍ ആക്രമിക്കുന്നതു പതിവാണ്.
ശനിയാഴ്ച വൈകുന്നേരം ആറിനാണ് ആക്രമണം തുടങ്ങിയതെന്നു പ്രദേശവാസികള്‍ പറഞ്ഞു. വീടുകള്‍ തീയിട്ടു നശിപ്പിച്ചു. ചിലരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നു ഭയക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.