KeralaNEWS

പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെ താല്‍ക്കാലിക തടിപ്പാലം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുറുത്തിവിള ബൈപാസ് ജംഗ്ഷനില്‍ നടത്തിയ ക്രിസ്മസ് പുല്‍ക്കൂട് മത്സരത്തിന്റെ ഭാഗമായി നിര്‍മിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. ഇതു ഭാഗികമായി തകര്‍ന്നാണ് അപകടമുണ്ടായത്. പാലത്തില്‍ അനുവദിച്ചതിലേറെ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.

Signature-ad

പത്തിലേറെ പേര്‍ക്കു താഴെവീണാണു പരുക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയേക്കും.

 

Back to top button
error: