ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്.
തൊമ്മന്‍കുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവില്‍വെച്ചാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.