ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം തുടരുന്നു.
ഡിസംബർ 21ന് കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ‘സ്നേഹയാത്രക്ക്’ തുടക്കമിട്ടത്. ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബിജെപിയുടെ സ്നേഹയാത്ര.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്നേഹയാത്രയിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്.അതേസമയം പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്തുമസ് ആഘോഷം നടക്കും. നാളെ 12.30നാണ് മോദി വിരുന്നൊരുക്കുന്നത്.കേരളത്തിൽ നിന്നുൾപ്പെടെ മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും വിരുന്നിൽ പങ്കെടുക്കും.