ദയാനിധി മാരൻ പരസ്യമായി വിഘടനവാദം ഉന്നയിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ ഗോമൂത്ര സംസ്ഥാനങ്ങളാണെന്ന ഡിഎംകെ എം പി സെന്തില്‍ കുമാറിന്റെ പ്രസ്താവനയും ബീഹാറിന്റെ ഡി എൻ എയെക്കാള്‍ മുന്തിയതാണ് തെലങ്കാന ഡി എൻ എ എന്നുമുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻഡി സഖ്യ യോഗത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസാരിച്ചപ്പോള്‍ തനിക്ക് ഹിന്ദി അറിയില്ലെന്നും പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വേണമെന്നും ഡിഎംകെ നേതാവ് ടി ആര്‍ ബാലു ആവശ്യപ്പെട്ടിരുന്നു. നമ്മള്‍ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നാണ് വിളിക്കുന്നതെന്നും നിങ്ങള്‍ ഹിന്ദി പഠിക്കണം എന്നുമായിരുന്നു ഇതിനുള്ള നിതീഷിന്റെ മറുപടി.
ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ തുടര്‍ച്ചയാണ് ദയാനിധി മാരന്റെ കക്കൂസ് പരാമര്‍ശം. ഡിഎംകെ നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ഇൻഡി സഖ്യത്തിന്റെ പൊതുനിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.